അമേരിക്കൻ സ്വാതന്ത്ര പ്രഖ്യാപനം ലോക ചരിത്രത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു സംഭവം ആണ്. ഏതെങ്കിലും ഒരു കോളനി അതിന്റെ മാത്രുരാജ്യതിനെതിരെ നടത്തുന്ന ആദ്യത്തെ വിപ്ലവം ആയിരുന്നു അത്. 1776 ജൂലൈ 4 ഇൽ സ്വാതന്ത്ര പ്രഖ്യാപനം, പിന്നീട് ബ്രിട്ടനുമായി നിരവധി യുദ്ധങ്ങൾ. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളിൽ ഉള്ള വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആവേശം പകർന്നു. ബ്രിട്ടനോട് ശത്രുതയിലായിരുന്ന ഫ്രാൻസ് അമേരിക്കൻ റെബലുകൾക് ആയുധവും പണവും നല്കി.
1865 ഇൽ അമേരിക്കൻ സിവിൽ യുദ്ധം അതിന്റെ അവസാനത്തോട് അടുത്ത സമയം. സ്വതന്ത്രത്തിന്റെ നൂറു വർഷങ്ങൾ തികയ്ക്കുന്ന അമേരിക്കൻ ജനതയ്ക്ക് ഒരു ഉപഹാരം നല്കാൻ ഫ്രാൻസ് തീരുമാനിച്ചു. ഫ്രഞ്ച് ചരിത്രകാരാൻ Edouard de Laboulaye ആണ് ഈ ആശയം മുന്നോട്ട് വെച്ചത്. ഒരു കൈയിൽ വിളക്കും മറു കൈയിൽ സ്വതന്ത്ര പ്രഖ്യാപനം എഴുതിയ ഫലഖവും ഏന്തിയ പ്രതിമ. ഇതായിരുന്നു ആ ഉപഹാരം. പ്രമുഖ ശില്പിയായ Frederic Auguste Bartholdi നെ ഫ്രാൻസ് ആ ദൌത്യം ഏല്പിച്ചു. പ്രതിമ ഫ്രാൻസും അത് സ്ഥാപിക്കാനുള്ള തറ അമേരിക്കയും നിര്‍മിക്കണം എന്നായിരുന്നു ധാരണ.
ചെമ്പു കൊണ്ട് ഉണ്ടാക്കിയ പുറം ഭാഗം ഉറപ്പിക്കാൻ ശക്തിയേറിയ ഇരുമ്പ് ചട്ടകൂട് വേണമായിരുന്നു. അത് നിർമിക്കാനായി Alexandre-Gustave Eiffel ഇനെ ചുമതലപെടുത്തി. പ്രതിമ 1876 ഇൽ കൈമാറാൻ ആയിരുന്നു ആദ്യം തീരുമാനിച്ചത് പക്ഷെ നിർമാണത്തിന് വേണ്ട ധനസമാഹരണം പ്രതീക്ഷിച്ച പോലെ സുഗമമായി നടന്നില്ല. ഇത് കാരണം നിര്‍മാണം തുടങ്ങാൻ സമയം എടുത്തു. അമേരിക്കയിലും മറിച്ചായിരുന്നില്ല സ്ഥിതി. ജനങ്ങൾ സംഭാവന നല്കാൻ താല്പര്യം കാണിച്ചില്ല. മത്സരങ്ങളും പ്രദർശനങ്ങളും അമേരിക്കയിൽ വ്യാപകമായി സംഘടിപിക്കപ്പെട്ടു. എങ്കിലും സ്ഥിതി മെച്ചപ്പെട്ടില്ല. ഇതിനെതിരെ 'ദി വേൾഡ്' പത്രത്തിന്റെ ഉടമയായിരുന്ന ജോസഫ് പുലിറ്റ്സെർ രംഗത്തെത്തി. അദ്ധേഹം അമേരിക്കൻ സമ്പന്നരെ കണക്കറ്റു വിമര്‍ശിച്ചു. തുടർന്ന് ജനം ഈ പദ്ധതിയെ ഏറ്റെടുത്തു.
ഗ്രാനൈറ്റ് കൊണ്ടുള്ള തറയുടെ നിര്‍മാണം റിച്ചാർഡ് മൊറിസ് ഹന്റിന്റെ നേതൃത്വത്തിൽ 1886 ഇൽ പൂര്‍ത്തിയായി. ഇതിനകം ഫ്രാൻസ് പ്രതിമയുടെ നിർമാണം പൂർത്തിയാക്കിയിരുന്നു.1885 ഇൽ ഫ്രഞ്ച് ചരക്കു കപ്പൽ ഇസേറിൽ 200 ഇൽ അധികം പാക്കെറ്റുകലിലായി പ്രതിമ ന്യൂ യോർക്ക് തുറമുഖത്തെത്തി. തുടർന്ന് നാല് മാസം നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ മാൻഹട്ടന്‍ തെക്ക് ബെടലോവ് ദ്വീപിൽ പ്രതിമ സ്ഥാപിച്ചു. പീഠം ഉൾപെടെ പ്രതിമയുടെ ഉയരം 93 മീറ്റർ ആയിരുന്നു.1886 ഒക്ടോബർ 28 ഇന്‍ അന്നത്തെ പ്രസിഡന്റ് ഗ്രൊവെർ ക്ലീവെലന്റ് പ്രതിമ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ബെടലോവ് ദ്വീപിനെ 1956 ഇൽ ലിബർറ്റി ദ്വീപ് എന്ന് പുനര്‍ നാമകരണം ചെയ്തു.
എല്ലിസ് ദ്വീപ് :-
എല്ലിസ് ദ്വീപിനെ കുറിച്ച് പറയാതെ ഈ കുറിപ്പ് പൂർണമാകില്ല. സ്വാതന്ത്രം നേടിയതിനു ശേഷം അമേരിക്കയുടെ വളര്‍ച്ച ത്വരിതഗതിയിൽ ആയിരുന്നു. നിരന്തരമായ യുദ്ധങ്ങൾ ബ്രിട്ടന്റെയും മറ്റു യൂറോപ് രാജ്യങ്ങളുടെയും സ്ഥിതി പരുങ്ങലിൽ ആകിയപ്പോൾ US സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു. അട്ലാന്റികിനു അപുറം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഉള്ള ഒരു പുതിയ ലോകം രൂപം കൊണ്ടതറിഞ്ഞു യൂറോപ്പിൽ നിന്നും ജനങ്ങൾ അമേരിക്കയിലേക് കുടിയേറാൻ തുടങ്ങി. 1892 ഇൽ US ഗവണ്മെന്റ് ലിബര്‍ടി ദ്വീപിന്റെ അടുത്തുള്ള എല്ലിസ് ദ്വീപിൽ ഒരു ഇമ്മിഗ്രേഷൻ സെന്റര്‍ ആരംഭിച്ചു.1954 വരെ 12 മില്യണ്‍ കുടിയേറ്റക്കാർ ആണ് എല്ലിസ് ദ്വീപു വഴി അമേരിക്കൻ മണ്ണിൽ കാലു കുത്തിയത്.
അട്ലാന്റിക് കടന്നു വരുന്ന ലക്ഷകണക്കിന് കുടിയേറ്റക്കാർക്ക് സ്വാഗതമോതി പ്രതിമ ലിബര്‍ടി ദ്വീപിൽ നിലകൊണ്ടു. ഇന്ന് ദിവസവും ആയിരക്കണക്കിന് സഞ്ചാരികൾ വരുന്ന സ്റ്റാച്യു ഓഫ് ലിബെര്ടി ദേശീയ സ്മാരകത്തിന്റെ ഭാഗമാണ് എല്ലിസ് ദ്വീപ്.
നുറുങ്ങുകൾ :-
1. സ്വന്തം അമ്മയുടെ മുഖം ആയിരുന്നു bartholdi പ്രതിമയുടെ മുഖത്തിന് വേണ്ടി മാതൃകയാകിയത്
2. പ്രതിമയുടെ ചട്ടകൂട് നിര്‍മിച്ച Alexandre-Gustave Eiffel ആണ് ഈഫെൽ ടവറിന്റെ ശില്പി
3. ദി വേൾഡ് പത്രത്തിന്റെ ഉടമയായിരുന്ന ജോസഫ് പുലിറ്റ്സരിന്റെ സ്മരണയ്ക്കായി തുടങ്ങിയതാണ് പുലിറ്റ്സെർ പ്രൈസ്. ഒരു പെന്നി വരെ സംഭാവന നല്‍കിയവരുടെ പേര് വരെ അദ്ദേഹം പത്രത്തിൽ പ്രസിദ്ധപെടുത്തി. ഇത് പെട്ടന്ന് ജന ശ്രദ്ധ ആകര്‍ഷിച്ചു. തങ്ങളുടെ പേര് പത്രത്തിൽ വന്നു കാണാൻ ആളുകള്‍ സംഭാവന നല്‍കുകയും അത് കാണാൻ മാത്രം പത്രം വാങ്ങുകയും ചെയ്തു. ഒരേ സമയം പത്രത്തിന്റെ പ്രചാരം വർധിക്കാനും ജനത്തെ കൊണ്ട് സംഭാവന തരാനും ഉള്ള മികച്ച ബിസിനസ് തന്ത്രം ആയിരുന്നു അത്.
4. പ്രതിമ സ്ഥാപിക്കപെട്ടപ്പോൾ യഥാർത്ഥ നിറം ചെമ്പിന്റെ തന്നെ ആയിരുന്നു, പക്ഷെ മഴയും വെയിലും ഏറ്റു പ്രതിമയുടെ പുറം ഭാഗം നിരന്തരമായ ഓക്സിഡെഷനു വിധേയമായി ഇന്ന് കാണുന്ന പച്ച നിറം ആയി തീര്‍ന്നു.