ലോക രാഷ്ട്രീയ ഭൂപടത്തിൽ ഇന്ന് നിലവിലുള്ള രാജ്യങ്ങൾ ഭൂരിഭാഗവും കൊളോണിയൽ ശക്തികളിൽ നിന്നും സ്വാതന്ത്ര്യം നേടിയവയാണ്. സ്വിറ്റസർലാൻഡ് പോലെ ചുരുക്കം ചില രാജ്യങ്ങളെ ചരിത്രത്തിൽ കോളനി വല്കരിക്കപെടാതിരിന്നിട്ടുളൂ. മറ്റുള്ളവർ സ്വാതന്ത്ര്യം നേടിയെടുത്തത് വിപ്ലവത്തിലൂടെയും രക്തരൂക്ഷിത സിവിൽ വാറിലൂടെയും ഒക്കെയാണെന്നു ചരിത്രം രേഖപ്പെടുത്തുമ്പോൾ ബാൾട്ടിക് രാഷ്ട്രങ്ങളുടെ കഥയും മറിച്ചല്ല.
ദീർഘകാലം സ്വീഡൻ, ഡെൻമാർക്ക്, പോളണ്ട്, ജർമ്മനി, റഷ്യൻ എമ്പയർ എന്നീ ശക്തികളുടെ കീഴിൽ അടിച്ചമർത്തപ്പെട്ട ചരിത്രമാണ് ബാൾട്ടിക് രാജ്യമായ എസ്റ്റോണിയയുടേത്. റഷ്യൻ വിപ്ലവത്തിന് ശേഷം കമ്മ്യൂണിസ്റ്റുകൾ റഷ്യയിൽ ഭരണത്തിലേറിയപ്പോൾ 24 February 1918 ഇൽ എസ്റ്റോണിയ സ്വതന്ത്രമായി. പക്ഷെ ഈ സ്വാതന്ത്രത്തിനു 22 വർഷത്തെ ആയുസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും രണ്ടാം ലോക മഹായുദ്ധം എത്തി. ജർമ്മനി, സോവിയറ്റ് യൂണിയൻ എന്നീ വൻ ശക്തികൾക്ക് ഇടയിൽ ആയിരുന്ന എസ്റ്റോണിയ ഒരു ചേരിയിലും ഇല്ല എന്ന നിലപാട് ആണ് എടുത്തിരുന്നത് പക്ഷെ സോവിയറ്റ് യൂണിയൻ തങ്ങളുടെ മിലിറ്ററി ബേസ് അവിടെ സ്ഥാപിച്ചു തുടർന്ന് 1940 ഇൽ എസ്റ്റോണിയ സോവിയറ്റ് ഭരണത്തിൻ കീഴിലായി.
സോവിയറ്റ് യൂണിയന്റെ ഭാഗമാകാനുള്ള സ്റ്റാലിന്റെ അന്ത്യശാസന എസ്റ്റോണിൻ ഗവണ്മെന്റ് അംഗീകരിച്ചു. തുടർന്നു സോവിയറ്റ് പീഡനങ്ങളുടെ നീണ്ട കാലം എസ്റ്റോണിൻ ജനത അനുഭവിച്ചു. ഈ കാലയളവിൽ എസ്റ്റോണിയയുടെ സംസ്കാരം, ഭാഷ എന്നിവ റഷ്യൻ വല്കരിക്കാൻ ഉള്ള ശ്രമങ്ങൾ ഉണ്ടായി. ആന്റി സോവിയറ്റ് മുദ്ര കുത്തി എസ്റ്റോണിൻ നേതാക്കളെ വധിക്കുകയോ, സൈബീരിയയിലേക്കു നാടു കടത്തുകയോ ചെയ്തു. സ്റ്റാലിന് ശേഷം സോവിയറ്റ് ഭരണം കുറച്ചു മയപ്പെട്ടു. 1980 കളുടെ മധ്യത്തിൽ ശീത സമരത്തിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെടാൻ തുടങ്ങുകയാണെന്നു മനസിലായ സാറ്റലൈറ്റ് സ്റ്റേറ്റുകൾ ഓരോന്നായി കമ്മ്യൂണിസത്തെ തൂത്തെറിയാൻ തുടങ്ങി.
1988 വേനൽ കാലത്തു പതിനായിരക്കണക്കിന് ജനങ്ങൾ ടാർത്തു നഗരത്തിൽ ഒത്തുകൂടി. ദേശീയ പൈതൃക സംരക്ഷണ ദിനം എന്ന പേരിൽ നിരവധി സാംസ്കാരിക പരിപാടികൾ അവതരിക്കപ്പെട്ടു. സോവിയറ്റ് ഭരണം നിരോധിച്ച പലതും ജനങ്ങൾ ആവേശത്തോടെ ചെയ്യാൻ ഇത് ഒരു തുടക്കമായി. രാജ്യസ്നേഹത്തെ കുറിച്ചുള്ള പാട്ടുകൾ പാടിയും പഴയ എസ്റ്റോണിൻ പതാക പുറത്തെടുത്തും അത് മറ്റൊരു വിപ്ലവത്തിന് കനലൊരുക്കുകയായിരുന്നു.
ലക്ഷ കണക്കിന് ആളുകൾ ഇതിൽ പങ്കു ചേർന്ന് ഒരുമിച്ചു ദേശീയ ഗാനങ്ങൾ പാടി സോവിയറ്റ് ഭരണത്തിനെതിരെ വിപ്ലവം പ്രഖ്യാപിച്ചു. അതാണ് "singing revolution" എന്ന് അറിയപ്പെടുന്നത്.
ഇതേ സമയം പല പുതിയ പാർട്ടികളും സംഘടനകളും സ്വാതന്ത്ര്യം ലക്ഷ്യം വെച്ച് രൂപീകരിക്കപ്പെടുകയും ചെയ്തു. രാജ്യത്തു ഒരു ഹിതപരിശോധന നടത്താൻ സോവിയറ്റ് യൂണിയൻ നിര്ബന്ധിതരായി. 1991 മാർച്ച് 3 ഇൽ നടന്ന വോട്ടെടുപ്പിൽ 77 % പേർ സ്വാതന്ത്ര്യം വേണം എന്ന് രേഖപ്പെടുത്തി.
1991 സെപ്റ്റംബർ മാസം, ഒന്നിന് പുറകെ ഒന്നായി മൂന്ന് ബാൾട്ടിക് രാജ്യങ്ങളും സോവിയറ്റ് ഭരണത്തിൽ നിന്നും സ്വാതന്ത്ര്യം നേടി. 1994 ഇൽ സോവിയറ്റ് അവരുടെ അവസാനത്തെ മിലിറ്ററി ട്രൂപ്പിനെയും എസ്റ്റോണിയയിൽ നിന്നും പിൻവലിച്ചു.